ചേര്‍ത്തല: സിവില്‍ സ്റ്റേഷനിലെ സബ് ട്രഷറിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കണ്‍സ്യൂമേഴ്സ് അസോസിയേഷന് വയലാര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പഴയ കെട്ടിടത്തിലാണ് ട്രഷറി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിന്നു തിരിയാന്‍ ഇടമില്ലാത്ത കെട്ടിടത്തില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസേന പെന്‍ഷന്‍കാരുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് എത്തുന്നത്. ഇത് ജീവനക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാഴ്ത്തുകയാണ്. ട്രഷറിയുടെ പ്രവര്‍ത്തനം അടിയന്തിരമായി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ അധികാരികള്‍ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. കെ.എന്‍. ബാബു, എന്‍.ഒ. ഔസേഫ്, എന്‍.ജെ. കുഞ്ഞുമോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: