ഫലം ആഗ്രഹിക്കാതെ ഭഗവദാരാധനയായി, ശാസ്ത്രത്തില്‍ വിധിച്ച എല്ലാത്തരം കര്‍മ്മങ്ങളും അനുഷ്ഠിച്ചാല്‍, ഹൃദയം ശുദ്ധമായി, ഭഗവതത്ത്വജ്ഞാനം നേടി, പരമപദം പ്രാപിക്കാം. ഇതാണ് എന്റെ മതമെന്ന് ശ്രീകൃഷ്ണഭഗവാന് അര്‍ജ്ജുനനോട് പറയുന്നു. അര്ജ്ജുനന് മാത്രമല്ല ഈ അനുഷ്ഠാനത്തിന് യോഗ്യതയുള്ളത്. ”മാനവാ” ലോകത്തിലെ എല്ലാ മനുഷ്യരും ഈ അനുഷ്ഠാനത്തിന് യോഗ്യരാണ്.
ഭഗവാന്റെ ഈ മതം നിത്യമാണ് സനാതനമാണ്. ഏതുകാലത്തും ഏതുദേശത്തും ഏതു വ്യക്തിക്കും ഒരു മാറ്റവും കൂടാതെ അനുഷ്ഠിക്കാവുന്ന ധര്മത്തിനാണ് സനാതനധര്‍മ്മം എന്നുപറയുന്നത്. അതാണ് ഭഗവാന് ‘എന്റെ മതം നിത്യമാണ്’ (മേ മതചിദം നിത്യം) എന്ന് പറയുന്നത്.
വര്‍ണാശ്രമ ധര്മ്മങ്ങള്ക്കോ യാഗം മുതലായ പുണ്യകര്മ്മങ്ങള്ക്കോ ഈ പരിപൂര്‍ണ സനാതനത്വം ഇല്ല. മാത്രമല്ല നിത്യസ്വരൂപനായ ഭഗവാന്റെ വാക്കുകളായ വേദോപനിഷത്തുകളുടെ സാരമാകയാലും ഈ മതം നിത്യമാണ്. രണ്ടു ഗുണങ്ങള്‍ ഈ മതം അനുഷ്ഠിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: