ന്യൂദൽഹി: ഭാരതത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുന്നതിന് ചൈന എതിർപ്പ് പ്രകടിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
ആണവ വിതരണ ഗ്രൂപ്പ് അംഗത്വത്തിനുള്ള ഭാരതത്തിന്റെ ആവശ്യത്തെ ചൈന എതിര്‍ത്തിട്ടില്ലെന്നും മറിച്ച് അംഗത്വം നല്കാന് അവര്‍ ചില നിബന്ധനകള്‍ വയ്ക്കുകമാത്രമാണ് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.
പാക്കിസ്ഥാന് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുന്നതിന് ഭാരതത്തിന് എതിർപ്പില്ലെന്നും എന്നാല്‍ ഓരോ രാജ്യത്തിന്റെയും യോഗ്യത പരിഗണിച്ചുവേണം അംഗത്വം നല്‍കേണ്ടതെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.
എന്‍എസ്ജി അംഗത്വത്തിനു പിന്തുണ തേടുന്നതിനായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ചൈന സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: