ന്യുയോര്‍ക്ക്: മാതാപിതാക്കള്‍ മകളെ സമ്മാനമായി നല്കിയ വ്യക്തിയെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചിരുന്ന പെന്‍സില്‍വാനിയ സ്വദേശി ലീ കപ്ലനാണ് അറസ്റ്റിലായത്.
കപ്ലന്റെ വീടിന്റെ പുറത്ത് യാദൃശ്ചികമായി പെണ്‍കുട്ടികളെ കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.അന്പത്തൊന്നുകാരനായ ഇയാള്‍ 18 വയസ്സുകാരിയുള്‍പ്പെടെ 12 പെണ്‍കുട്ടികളെയാണ് തടവിലാക്കി പീഡിപ്പിച്ചിരുന്നത്. നേരത്തെ ഇയാള്‍ക്ക് മകളെ സമ്മാനമായി നല്കിയ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു.14 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കപ്ലന് സമ്മാനമായിക്കൊടുത്തത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: