ചെറുതോണി: ജില്ലാസ്ഥാനത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചു. ടൗണുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി ശല്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. വനപ്രദേശത്തും ഉപയോഗ ശൂന്യമായ ക്വാര്‍ട്ടേഴ്സുകളിലുമാണ് തെരുവു നായക്കള് പ്രസവിക്കുകയും വളരുകയും ചെയ്യുന്നത്. നായക്കുട്ടികള്‍ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും യാത്രക്കാരെ ഉപദ്രവിക്കുന്നതും, ഇവ കൂട്ടത്തോടെയെത്തി ആടുകളെയും കോഴികളെയും കടിച്ചുകൊല്ലുന്നതും പതിവായിരിക്കുകയാണ്. സ്കൂള്‍ പരിസരത്ത് നായ്ക്കള്‍ കൂട്ടത്തോടെയെത്തി വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നത് പതിവായതോടെ രക്ഷാകര്ത്താക്കള് ഭീതിയിലാണ്. അതിനാല്‍ തെരുവുനായകളെ നിയന്ത്രിക്കാന്‍ പഞ്ചായത്തധികൃതര്‍ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: