ചങ്ങനാശ്ശേരി: എന്‍എസ്എസിന്റെ കരയോഗ സംഘടനാ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. താലൂക്ക് യൂണിയന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന്റെ പുരോഗതി ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹിക നന്മയ്ക്കായി നായര്‍ സര്‍വ്വീസ് സൊസൈറ്റി പോരാടുകയാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടന എതിരല്ല.
യോഗത്തില്‍ യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 2016-17 ലേക്ക് 1,31,26,448 രൂപ 67 പൈസ വരവും അത്രയുംതന്നെ ചെലവും വരുന്ന ബജറ്റ് സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന്‍നായര്‍ അവതരിപ്പിച്ചു.
യൂണിയന്റെ ഷോപ്പിങ് കോംപ്ലക്സിന് 60 ലക്ഷം രൂപയും ഹെഡ് ഓഫീസില്‍ നിന്ന് ഭവനദാന പദ്ധതിക്ക് 2.50 ലക്ഷം രൂപയും വകയിരുത്തി. മാരകരോഗത്തിന് അടിപ്പെടുന്നവരെയും പ്രകൃതിക്ഷോഭത്തിന് ഇരയാവുന്നവരെയും സഹായിക്കുന്നതിനുള്ള കാരണ്യ ദുരിതാശ്വാസ നിധിയില്‍ 60000 രൂപ വകയിരുത്തി. എല്ലാ കരയോഗങ്ങളുടെയും പ്രതിനിധികള്‍ക്ക് തേക്കിന്തൈയും ജനറല്‍ സെക്രട്ടറി വിതരണം ചെയ്തു. എം.എന്‍. രാധാകൃഷ്ണന് നായര്‍ സ്വാഗതവും എം.എസ്. രതീഷ്കുമാര്‍ കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: