ചേര്‍ത്തല: അനുധാരക്ക് സ്റ്റേഹക്കൂടൊരുക്കാന് സഹപാഠികള്‍ രംഗത്ത്. പഠനത്തിനൊപ്പം കലാകായിക രംഗങ്ങളിലും കാര്‍ഷിക മേഖലയിലും ചേര്‍ത്തലക്ക് തിലകക്കുറിയായ ഗവ. ഗേള്‍സ് എച്ച്എസ്എസാണ് സേവന രംഗത്തും മികവ് കാട്ടാനൊരുങ്ങുന്നത്.
സഹപാഠിക്ക് ഒരു വീട് എന്ന ദൗത്യം ഏറ്റെടുത്താണ് കുട്ടികളും അധ്യാപകരും പിടിഎയും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അസുഖ ബാധിതരായ രക്ഷകര്‍ത്താക്കളുടെ ചികിത്സക്കായി സാന്ത്വനം പദ്ധതി നടപ്പിലാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.
ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. താമസിക്കാന്‍ നല്ലൊരു കൂരയില്ലാത്ത വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായ പത്ത് പേര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തണ്ണീര്‍മുക്കം സ്വദേശിനി അനുധാരക്കാണ് ആദ്യം വീട് നല്‍കുക. പ്ലാസ്റ്റിക് മേഞ്ഞ കുടിലാണ് സ്കൂള്‍ ഏറ്റെടുക്കുന്നത്. അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കി വീട് കൈമാറാനാണ് അധി കൃതരുടെ തീരുമാനം.
ഇതിനായി സുമന സുകളുടെ സഹായം തേടും. സ്വപ്ന സാക്ഷാത്കാരത്തിനായി കഠിന പ്രയത്നത്തിലാണ് സ്കൂള്‍ അധിക്യതരും വിദ്യാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: