ക്ഷണിക്കാതെ പോകുന്ന അതിഥിയല്ല താനെന്ന് വിജയ് മല്യ 

Sunday 19 June 2016 10:08 pm IST

ലണ്ടന്‍:  ഭാരതത്തിന്റെ ബ്രിട്ടനിലെ ഹൈക്കമ്മീഷണർ നവചേത് ശര്‍ന പങ്കെടുത്ത പുസ്തക പ്രകാശ ചടങ്ങിൽ പോയത് ക്ഷണം ലഭിച്ചതുകൊണ്ടെന്ന് വിജയ് മല്യ. ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ പോകുന്ന അതിഥിയല്ല താനെന്നും ഒരിക്കൽ പോലും അത്തരത്തിൽ താൻ പ്രവർത്തിച്ചിട്ടില്ലെന്നും മല്യ പറഞ്ഞു.  ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സുഹേല്‍ സത്തേിന്‍െറ പുസ്തക പ്രകാശനച്ചടങ്ങിലാണു വിജയ് മല്യയും എത്തിയത്. പുസ്തകത്തിന്‍െറ രചയിതാവ് സുഹൃത്തായിരുന്നതിനാലാണ് പോയത്. മകള്‍ക്കൊപ്പമാണ്  ചടങ്ങില്‍ പങ്കെടുത്തത്. എന്നാൽ പിന്നീട് പുറത്ത് വന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും ഊഹാപോഹങ്ങളാണെന്നും മല്യ തന്റെ ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ  തെളിവുകളോ കുറ്റപത്രമോ ഇല്ല. കുറ്റക്കാരാനാക്കുന്നതിനു മുമ്പ് തന്‍െറ ഭാഗം വിശദീകരിക്കാന്‍ ഒരവസരംപോലും നൽകാത്തത് അനീതിയാണെന്നും മല്യ കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് മല്യയെ ക്ഷണിച്ചിരുന്നില്ളെന്ന് അധികൃതര്‍ പിന്നീട്  വ്യക്തമാക്കിയിരുന്നു. കോടികളുടെ വായ്പ തട്ടിപ്പു കേസില്‍ പ്രതിയായ മല്യയെ ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 900 കോടി രൂപ കടമെടുത്തത് തിരിച്ചടക്കാതെയാണ് മല്യ ലണ്ടനിലേക്ക് നാടു വിട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.