ഷിബിന്‍ വധം: ഉന്നതതല ഗൂഢാലോചന നടന്നു - കെ. സുരേന്ദ്രന്‍

Sunday 19 June 2016 9:23 pm IST

നാദാപുരം: സിപിഎം പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസിലെ പതിനേഴ് പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൂണേരിയിലെ ഷിബിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി തുടക്കത്തില്‍ തന്നെ ബിജെപി ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് കോടതിവിധി. മുസ്ലിംലീഗും, സിപിഎമ്മും ഒത്തുകളിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് പ്രോസിക്യൂഷന് വന്ന വീഴ്ച്ച. സംഭവം നടന്ന് ആഴ്ച്ചക്കുള്ളില്‍ പാണക്കാട് തങ്ങള്‍ ഷിബിന്റെ വീട്ടില്‍ എത്തിയതിന് ശേഷമാണ് ഉന്നതല ഗൂഢാലോചനയ്ക്ക് കളമൊരുങ്ങിയത്. പ്രോസിക്യൂഷന്‍ ഗുരുതരമായ വീഴ്ച വരുത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കണം. ഷിബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ ബിജെപി പിന്തുണയ്ക്കും. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടപെടണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, മേഖലാ സെക്രട്ടറി എം.പി. രാജന്‍, ടി.കെ. പ്രഭാകരന്‍ മാസ്റ്റര്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് പി. മധുപ്രസാദ്, കെ.ടി.കെ. ചന്ദ്രന്‍, സി.ടി.കെ. ബാബു, ടി.പി. പവിത്രന്‍, അഡ്വ. ദിലീപ്, അഡ്വ.രതീഷ്, സനീഷ് തൂണേരി എന്നിവരും സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.