തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യാതിഥിയാവും. തിരുവനന്തപുരം കൈമനം വിനായകാ ആഡിറ്റോറിയത്തില്‍ രാവിലെ 8 നാണ് പരിപാടി. വിവേകാനന്ദാ പഠന വേദിയും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായാണ് യോഗാ ദിനാചരണവും യോഗാഭ്യാസവും സംഘടിപ്പിക്കുന്നത്. ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങി നിരവധി സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: