അതിരപ്പിള്ളി വനപ്രദേശത്തേക്കൊരു മഴയാത്ര

Sunday 19 June 2016 10:44 pm IST

അതിരപ്പിള്ളി വനപ്രദേശത്ത് മഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയവര്‍

ചാലക്കുടി: അതിരപ്പിള്ളി വനപ്രദേശത്തെ കാടിന്റെ വശ്യതയും മഴയുടെ സൗന്ദര്യവും കണ്ട് ആസ്വദിക്കുവാന്‍ കാടു വിളിക്കുന്നു കാനന മഴക്കാണുവാന്‍ പോരുന്നോ മഴയാത്രയിലേക്ക്..അതിരപ്പിള്ളി ഷോളയാര്‍ വനമേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലുള്ള അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി ഡിഎംസിയാണ് മഴയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.കാനന ഭംഗിയും മഴയുടെ സൗന്ദര്യവും ആസ്വദിക്കുവാന്‍ ആദ്യമായിട്ടാണ് അതിരപ്പിള്ളിയില്‍ മണ്‍സൂണ്‍ ടൂറിസം പാക്കേജിന് തുടക്കം കുറിച്ചിരിക്കുന്നത്.
രാവിലെ ചാലക്കുടി റെസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന ട്രിപ്പില്‍തുമ്പൂര്‍ മുഴി,അതിരപ്പിള്ളി,മഴക്കാലത്ത് മാത്രം ദൃശ്യമാക്കുന്ന ചാര്‍പ്പ വെള്ളച്ചാട്ടം,വാഴച്ചാല്‍,പെരിങ്ങല്‍ കൂത്ത്,ആനക്കയം,ഷോളയാര്‍ ഡാം, എന്നിവ സന്ദര്‍ശിച്ച് വൈകിട്ടോടെ തിരികെ എത്തുന്നതാണ്.യാത്രക്കിടയില്‍ വിനോദ സഞ്ചാരികള്‍ മൊബൈലിലും മറ്റും പകര്‍ത്തുന്ന മനോഹരമായ മഴ ദൃശ്യത്തിന് സമ്മാനവും നല്‍ക്കുന്നതാണ്.പ്രഭാത ഭക്ഷണം,ഔഷധ കഞ്ഞി,ഉച്ചഭക്ഷണം,കരിപ്പെട്ടി കാപ്പി,മഴ ആസ്വദിക്കുവാനുള്ള മറ്റു സൗകര്യങ്ങള്‍,ഗൈഡിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.അതിരപ്പിള്ളി മേഖലയെ പ്രധാന മണ്‍സൂണ്‍ ടൂറിസം പാക്കേജ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഴയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
മണ്‍സൂണ്‍ ടൂറിസവുമായി ബന്ധപ്പെട്ട് മഴയാത്രിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ജംഗിള്‍ സഫാരി മഴയാത്ര,ഡിസ്‌ക്കൗണ്ട് കൂപ്പണ്‍ ബാഗ്,ഗിഫ്റ്റുകള്‍ എന്നിവയും ലഭിക്കുന്നതാണ്.ഡിസ്‌ക്കൂപ്പണ്‍ ഉപയോഗിച്ച് ചാലക്കുടി അതിരപ്പിള്ളി മേഖലയിലെ പ്രധാന ഹോട്ടലുകളില്‍ താമസിക്കുന്നതിന് മുതല്‍ അന്‍പത് ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും.മഴയാത്രയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ 0480 2769888,എന്ന നമ്പറില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.