മയ്യില്‍: ഗ്രന്ഥശാലാസംഘം നടത്തുന്ന വായനാപക്ഷാചരണത്തിനും സ്കൂള്‍ ലൈബ്രറികള്‍ മുഖേന നടപ്പാക്കുന്ന അമ്മ വായനാ പദ്ധതിക്കും തുടക്കമായി. പിഎന്‍ പണിക്കരുടെ ചരമദിനം മുതല്‍ ജൂലായ് 7ന് ഐവി ദാസിന്റെ ജന്മദിനം വരെയാണ് വായനാപക്ഷാചരണം നടത്തുന്നത്. വായനശാലകള്‍ക്ക് പുറമെ സ്കൂള്‍ ലൈബ്രറികള്‍ മുഖേന അമ്മമാര്‍ക്കും പുസ്തകം വിതരണം ചെയ്യും. തുടര്‍ന്ന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. വേളം പൊതുജന വായനശാലയില്‍ നടന്ന ചടങ്ങില്‍ വായനാപക്ഷാചരണം ജിനേഷ്കുമാര്‍ എരമവും അമ്മ വായന പദ്ധതി ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലനും നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.ബൈജു അധ്യക്ഷനായി. വായനശാല സെക്രട്ടറി യു.ജനാര്ദ്ദനന് സ്വാഗതവും ലൈബ്രേറിയന്‍ കെ.ഉഷ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: