പാപ്പിനിശ്ശേരി: വില്‍പ്പനക്കായി കൊണ്ടുവന്ന 123 ഗ്രാം ബ്രൗണ്‍ഷുഗറുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ചാലാട് മണലിലെ പുതിയപുരയില്‍ നാസറാണ്(28) പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷര്‍ഫുദ്ദീനും സംഘവും നടത്തിയ പരിശോധനയില്‍ വളപട്ടണം ചേരിക്കല്‍ ഭഗവതിക്ഷേത്രപരിസരത്ത് നിന്ന് ശനിയാഴ്ച രാവിലെ പത്തര മണിയോടെയാണ് ഇയാളെ പിടികൂടിയത്. കണ്ണൂര്‍ ജെഎഫ്സിഎം കോടതി(രണ്ട്) പ്രതിയെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ വി.വി.പുഷ്പരാജന്‍, കെ.വി.ഗീരീഷ്, സിഇഒമാരായ സര്വ്വജ്ഞന്, ബാലകൃഷ്നന്, ധ്രുവന്, ശ്രീകുമാര്‍, മുഹമ്മദ് ഹാരിസ്, ജിനേഷ്, എക്സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: