കണ്ണൂര്‍: സിനിമക്ക് പ്രേക്ഷകര്‍ നല്കുന്ന അംഗീകാരമാണ് ഏറ്റവും വലിയ അംഗീകാരമായി താന്‍ കാണുന്നതെന്ന് പ്രശസ്ത സിനിമാ സംവിധായകന് സനല്‍ ശശിധരന്. അവാര്‍ഡുകളും ഫെസ്റ്റിവലുകളുമാണ് സിനിമകളുടെ അളവ്കോലെന്ന ധാരണ നാം മാറ്റേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവലല്ല സിനിമയുടെ പ്രധാന പ്ലാറ്റ്ഫോം. ജനങ്ങളുടെ സ്വീകാര്യതയാണ്. അതുണ്ടെങ്കില്‍ ഇത്തരം പ്ലാറ്റ്ഫോമിന്റെ ആവശ്യമില്ലെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിവ്ദിവസത്തെ കളിക്ക് വര്‍ധിച്ച ജനപിന്തുണയാണ് ലഭിച്ചതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ കൂടെ നിന്നാല്‍ മാത്രമേ മികച്ച സിനിമകള്‍ ഉണ്ടാകകുകയുള്ളൂ. ബുദ്ധിജീവി ചര്‍ച്ചകള്‍ നാട്യത്തിന് വേണ്ടി മാത്രമുള്ളതായി മാറിയിരിക്കുകയാണെന്നും സനല്‍ പറഞ്ഞു. ചടങ്ങില്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍പിസി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: