ആര്‍ എം എസ് എ വാര്‍ഷിക പദ്ധതി അംഗീകരിച്ചു

Monday 20 June 2016 12:58 am IST

കണ്ണൂര്‍: ജില്ലയിലെ ആര്‍എംഎസ്എ 2016-17 വര്‍ഷത്തെ പദ്ധതിയും 15-16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ്ങ് കമ്മിറ്റി യോഗം അംഗീകരിച്ചു. പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ് പദ്ധതി അവതരിപ്പിച്ചു. 2016-17 വര്‍ഷത്തില്‍ ആര്‍എംഎസ്എ 1.82 കോടിയുടെ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടപ്പിലാക്കിയത്. 2016-17 വര്‍ഷത്തിലെ പദ്ധതിയില്‍ ഒരു ഗവ.ഹൈസ്‌കൂളിന് സ്‌കൂള്‍ ഗ്രാന്റായി 50,000 രൂപയും, സ്‌പോര്‍ട്‌സ് കിറ്റിന് 15,100 രൂപയും നല്‍കും. ആര്‍എംഎസ്എ യുടെ ഭാഗമായി ഗണിത, സയന്‍സ് അധ്യാപകരെ രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍(ആര്‍എഎ) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധ്യാപക പരിശീലനം, ലേര്‍ണിങ്ങ് എന്‍ഹാന്‍സ്‌മെന്റ് പദ്ധതി, ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മാത്‌സ് കിറ്റിന് 2,400 രൂപയും സയന്‍സ് കിറ്റിന് 10,800 രൂപയും ഈ വര്‍ഷത്തെ പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാലയത്തിന് സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന നൂതന പരിപാടിയും നടപ്പിലാക്കും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 10 ദിവസത്തെ പരിശീലനവും ഹൈസ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്ക് 5 ദിവസത്തെ പരിശീലനവും, പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം, മോട്ടിവേഷന്‍ ക്യാമ്പ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ഡോ പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ഡിഡിഇവിഎം തങ്കമണി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് തല ഉദ്യോഗസ്ഥന്‍മാര്‍, എന്‍ജിഒ പ്രതിനിധികള്‍, പ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.