ശാസ്ത്ര ഗവേഷണ പരിശീലന പരിപാടി ഇന്ന്

Monday 20 June 2016 1:05 am IST

ചെമ്പേരി: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നീക്കല്‍ എഡുക്കേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശാസ്ത്രഗവേഷണ പരിശീലന പരിപാടി ഇന്ന് മുതല്‍ 24 വരെ നടക്കും. വിമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല ഗവേഷണ പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും പിജി വിദ്യാര്‍ത്ഥികളും പങ്കെടുക്കും. കണ്ണൂര്‍ ഗവ എഞ്ചിനിയറിങ്ങ് കോളേജിലെ പ്രൊഫസര്‍മാരായ ഡോ.ബാബുരാജ്, ഡോ.സൂരജ്, ഡോ.കെ.സുനില്‍ കുമാര്‍, വയനാട് ഗവ എഞ്ചിനിയറിങ്ങ് കോളേജിലെ പ്രൊഫസര്‍ ഡോ.ശ്രീകുമാര്‍, വിമല്‍ജ്യോതിയിലെ പ്രൊഫസര്‍മാരായ ഡോ.ഉമേഷ് സുന്ദര്‍, ഡോ.ശ്രീജിത്ത് മോഹന്‍, ഡോ.പി.വി.നിധീഷ് എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.