ന്യൂദൽഹി: വ്യാജ ആരോപണം നടത്തിയെന്നാരോപിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
എന്‍ഡിഎംസി ജീവനക്കാരന് എംഎം ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുള്ളതായി കേജരിവാള്‍ പൊള്ളയായ ആരോപണങ്ങൾ നടത്തിയതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
തനിക്കെതിരെയുള്ള ആരോപണം കേജരിവാള്‍ തെളിയിച്ചാല്‍ രാജിവെച്ചൊഴിയാന്‍ തയാറാണെന്ന് മഹേഷ് ഗിരി പ്രതികരിച്ചു. നേരത്തെ മഹേഷ് ഗിരി എംപിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്ന് കേജരിവാള്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: