കോഴ വാഗ്ദാനം : ജസ്റ്റിസ് കെ.ടി ശങ്കരന്റെ മൊഴി രേഖപ്പെടുത്തി

Monday 20 June 2016 11:49 am IST

കൊച്ചി: നെടുമ്പാശേരിയില്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസിലെ പ്രതികളുടെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ ജസ്റ്റിസ് കെ.ടി.ശങ്കരന്റെ മൊഴി എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്.പി. വി.എന്‍. ശശിധരന്‍ രേഖപ്പെടുത്തി. കോഴിക്കോടുള്ള തന്റെ ഒരു സുഹൃത്തിനാണ് കോഴ വാഗ്ദാനം ചെയ്യപ്പെട്ടതെന്നും അദ്ദേഹം ഇക്കാര്യം തന്നോട് പറയുകയായിരുന്നെന്നും ശങ്കരൻ വിജിലൻസിന് മൊഴി നൽകി. തന്നോട് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സുഹൃത്ത് പറഞ്ഞതായും ജഡ്ജി അറിയിച്ചു. ഇതോടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടാത്താനും വിജലിൻസ് തീരുമാനിച്ചു. കോഫെപോസ കേസില്‍ കരുതല്‍ തടവുകാരായ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രതികളുമായി ബന്ധപ്പെട്ടവര്‍ കോഴ വാഗ്ദാനം നല്‍കിയെന്ന് ജസ്റ്റീസ് കെ.ടി. ശങ്കരന്‍ വെളിപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍ ഈ കേസിലെ വാദം കേള്‍ക്കാനാവാത്ത അവസ്ഥയാണെന്നും യാസിര്‍ ഇബ്‌നു മുഹമ്മദ് എന്ന പ്രതിക്കുവേണ്ടി ഒരാള്‍ കോഴ വാഗ്ദാനം ചെയ്തുവെന്നും കേസില്‍ ഹര്‍ജികള്‍ പരിഗണിക്കവെ ജഡ്ജി വ്യക്തമാക്കുകയായിരുന്നു. സംഭവം ഗൗരവത്തോടെ കണ്ട് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസ് വിജിലൻസിന് നിർദ്ദേശം നൽകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.