ന്യൂദൽഹി: പശ്ചിമ ബംഗാളിലെ കോൺഗ്രസ്-സിപിഎം സഖ്യത്തിൽ പ്രതിഷേധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ രാജി. ബംഗാളിൽ നിന്നുള്ള ജഗ്മതി സംഗ്വാനാണ് കേന്ദ്രകമ്മിറ്റിയംഗത്വം രാജിവെച്ചത്. സിപിഎമ്മിൻെറ വനിതാ സംഘടനയായ മഹിളാ അസോസിയേഷൻെറ ജനറൽ സെക്രട്ടറിയാണ് ജഗ്മതി സംഗ്വാൻ.
കോൺഗ്രസുമായുള്ള സഖ്യം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അടവ് നയത്തിൻെറ ലംഘനമാണെന്നും ഇത് ചർച്ച ചെയ്യാൻ പൊളിറ്റ് ബ്യൂറോയോട് ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു എന്ന് അവർ മാധ്യമങ്ങളോടായി പറഞ്ഞു.
കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ അവരെ അനുനയിപ്പിക്കാൻ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചെങ്കിലും തീരുമാനം പിൻവലിക്കാൻ അവർ തയ്യാറായില്ല. ബംഗാളിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ സിപിഎം- കോൺഗ്രസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: