തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്/ആര്‍ക്കിടെക്ചര്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗിലെ ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾ തൂത്തുവാരി. തൃപ്പൂണിത്തുറ സ്വദേശിയായ റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിന് എസ്. നായര്‍ മൂന്നാം റാങ്കും നേടി. ആര്‍ക്കിടെക്ചറില്‍ നമിത നിജി ഒന്നാം റാങ്കും കോഴിക്കോട് സ്വദേശി പ്രശാന്ത് കൃഷ്ണ രണ്ടാം റാങ്കും നേടി.
സെക്രട്ടേറിയേറ്റിലുള്ള പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രസിദ്ധപ്പെടുത്തിയത്. പട്ടിക ജാതി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഷിബുവിനാണ് ഒന്നാം റാങ്ക്. പട്ടിക വര്‍ഗ വിഭാഗത്തില്‍ കോട്ടയം സ്വദേശി ആദര്‍ശിന് ഒന്നാം റാങ്ക് ലഭിച്ചു. ശ്രീജിത്ത് എസ്(തിരുവല്ല), അതുല്‍ ഗംഗാധരന്(കണ്ണൂര്‍), മുഹമ്മദ് അബ്ദുള്‍ മജീദ്(കോഴിക്കോട്), ജോര്‍ഡി ജോസ്(എറണാകുളം), റാം കേശവ്(മലപ്പുറം), റിതേഷ് കുമാര്‍(കൊച്ചി), റോഷന് റാഫേല്‍(കോഴിക്കോട്) എന്നിവര്‍ യഥാക്രമം നാലു മുതല്‍ പത്തുവരെയുള്ള റാങ്കുകള്‍ നേടി.
എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അടുത്ത വര്‍ഷം എല്ലാ ഹയര്‍ സെക്കന്‍ഡറില്‍ സ്കൂളുകളില്‍ നിന്നും അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് ഒഎംആര്‍ പരിശീലനം നല്കാന് സ്കൂളുകളില്‍ സംവിധാനമൊരുക്കും. സ്കൂളുകളില്‍ ഐടി അധ്യാപകര്‍ക്കാകും ഇതിന്റെ ചുമതല നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: