വിദേശ നിക്ഷേപ നയം ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

Monday 20 June 2016 4:14 pm IST

ന്യൂദൽഹി: കേന്ദ്ര സർക്കാർ വിദേശ നിക്ഷേപ നയം ഉദാരമാക്കി. പ്രതിരോധം, വ്യോമയാനം, ഔഷധം, പ്രക്ഷേപണം തുടങ്ങി ഒമ്പതോളം മേഖലകളിൽ വിദേശനിക്ഷേപത്തില്‍ ഇളവ് അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. പ്രതിരോധ മേഖലയിലും വ്യോമയാന മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിനാണ് ലക്ഷ്യംവയ്ക്കുന്നത്. ഫാർമസി മേഖലയിൽ 74 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രതിരോധ, വ്യോമയാന മേഖലകളിൽ ഇതുവരെ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം. പുതിയ നയത്തോടെ നിലവിലുള്ള കമ്പനികളിൽ 74 ശതമാനം വരെ വിദേശനിക്ഷേപത്തിന് സർക്കാർ അനുമതി വേണ്ട. ഭാരതത്തില്‍ തൊഴിലിനും ജോലി രൂപീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഫാർമസി മേഖലയിലെ പുതിയ പദ്ധതികൾക്ക് നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്. വിദേശനിക്ഷേപത്തിൽ നിന്നുള്ള വരുമാനം 2015-16 കാലഘട്ടത്തില്‍ എക്കാലത്തെയും മികച്ച ഉയരമായ 40 ബില്യൺ ഡോളറിലെത്തിയതോടെയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പന്ത്രണ്ടോളം മേഖലകളിൽ എഫ്ഡിഐ വ്യവസ്ഥകൾ ഉദാരമാക്കിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.