ഏലപ്പാറ: മഴക്കാലം ആയതോടെ ഏലപ്പാറ ടൗണില്‍ കനാലുകളും കലുങ്കുകളും അടഞ്ഞ് റോഡിലൂടെ മലിന ജലം ഒഴുകാന്‍ തുടങ്ങിയത് യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടാകുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വഴിയാത്രക്കാരുടെ ദേഹത്തേക്ക് ഈ മലിനജലം തെറിക്കുന്നത് പതിവായിരിക്കുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്രാക്കായി എത്തുന്നവര്‍ ഈ ബുദ്ധിമുട്ടുകള്‍ സഹിച്ച് വേണം യാത്ര പോകുവാന്‍. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ല എന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടന്ന് പഞ്ചായത്തിടപെട്ട് പ്രശ്നം പരിഹരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. കൃത്യ സമയത്ത് ഓടകള്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്കെതിരെ രോഷം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: