അടിമാലി:കെഎസ്യു നടത്തുന്ന പഠിപ്പ് മുടക്ക് സമരത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരും പങ്കെടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു.അടിമാലി മാര്‍ ബേസില്‍ കോളജിലാണ് കെഎസ്യു -എംഎസ്എഫ് സംഘര്‍ഷം ഉണ്ടായത്. കെഎസ്യുക്കാരുടെ കൈയ്യേറ്റത്തിന് എംഎസ്എഫുകാര്‍ ഇരയായത് ചോദിക്കുവാനായി ടൗണില്‍ പ്രകടനം നടത്തിയ കെ.എസ്.യുകാര്‍ക്കെതിരെ മുദ്രാവാക്യവുമായി എംഎസ്എഫുകാര്‍ എത്തിയത് ടൗണില്‍ സംഘര്‍ഷത്തിന് കാരണമായി. മുന്‍ അടിമലി ഗ്രാമ പഞ്ചായത്ത് അംഗം അനസ് ഇബ്രാഹിം അടക്കമുളള പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കെഎസ്യു -യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിരോധം ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ എംഎസ്എഫ്.പ്രവര്‍ത്തകരായ അല്‍ത്താഫ്,സിയാദ്,അസര്മുഹമ്മദ് എന്നിവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്നങ്ങളുണ്ടായെങ്കിലും കോളേജില്‍ വീണ്ടും പഠിപ്പ് തുടര്‍ന്നിരുന്നു.ഇതോടെ വീണ്ടുമെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ കോളേജ് അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധവുമായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇത് കോളേജില്‍ വീണ്ടും സംഘര്‍ഷത്തിന് ഇടായാക്കുകയും ചെയ്തു.സംഘട്ടനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ ഷമാസ്,അരുണ്‍ വഴിയാത്രകാരനായ അമല്‍ എന്നിവര്‍ക്കും പരിക്കേറ്റു.സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: