സംസ്ഥാനത്ത് അഞ്ചുതരം മരുന്നുകള്‍ക്ക് നിരോധനം

Monday 20 June 2016 8:47 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുതരം മരുന്നുകള്‍ക്ക് നിരോധനം. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. Gliton2 Tablets, Glimepride Tablets, GL11 Tablets, Diclofenac Sodium, Losartan Potassium & Amblodipine Tablets എന്നീ മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയിലാണ് ഈ മരുന്നുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്നു കണ്ടെത്തിയത്. മരുന്നുകളുടെ വില്‍പനയും കേരളത്തില്‍ നിരോധിച്ചു. ഈ മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണമെന്നും ഇതിന്റെ വിശദാംശങ്ങള്‍ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസില്‍ അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.