വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Monday 20 June 2016 8:46 pm IST

പന്തളം: ബന്ധുവായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് വി.കെ.പാറ രതീഷ്ഭവനില്‍ രതീഷ്(27) ആണ് അറസ്റ്റിലായത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാമഞ്ചിറയിലുള്ള ബന്ധുവീട്ടില്‍ താമസിച്ചു വന്ന ഇയാള്‍ ഇവിടെയുള്ള 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അശ്ലീല ചിത്രങ്ങള്‍ കാട്ടി പല തവണ പെണ്‍കുട്ടിയെ പ്രലോഭിക്കാന്‍ ശ്രമിക്കുകയും വഴങ്ങാതെ വന്നതോടെ ചൂരല്‍ ഉപയോഗിച്ച് കുട്ടിയെ മര്‍ദിച്ചുവെന്നും പറയുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. സിഐ എ.എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ റ്റി.എം.സൂഫി, എഎസ്‌ഐമാരായ സത്യദാസ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.