ബാലുശ്ശേരി: കേരള എഞ്ചിനീയറിങ് പ്രവേശനപരീക്ഷയില്‍ ആര്‍ക്കിടെക്ചറില്‍ ബാലുശ്ശേരി സ്വദേശിനി നമിത നിജിക്ക് ഒന്നാം റാങ്ക്. ബാലുശ്ശേരി ചിറക്കല്‍കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം അനുരാധില് എഞ്ചിനീയര്‍ നിജി പത്മഘോഷിന്റേയും ശ്രീജയയുടേയും മകളാണ്. ബാലുശ്ശേരി ശ്രീശ്രീ രവിശങ്കര്‍ വിദ്യാലയത്തില്‍ നാലാം ക്ലാസ് വരെ പഠിച്ച നമിത പിന്നീട് പിതാവിന്റെ ജോലിസ്ഥലമായ ഖത്തറിലെ ദേഹയിലെ ബിര്‍ള പബ്ലിക്സ്കൂളിലാണ് പഠിച്ചത്.
കഴിഞ്ഞ എപ്രിലില്‍ പരീക്ഷയെഴുതാന്‍ നാട്ടിലെത്തിയ നമിത മേയ് മൂന്നിനാണ് ഖത്തറിലേക്ക് പോയത്. സഹോദരി നയന ദോഹയില്‍ പത്താം തരം വിദ്യാര്‍ത്ഥിയാണ്. നമിത നാട്ടിലില്ലെങ്കിലും അനുരാധില് ആഹ്ലാദത്തിന് ഒട്ടും കുറവുണ്ടായില്ല. പേരക്കുട്ടിയുടെ നേട്ടം റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപാലകൃഷ്ണന്‍നായരും റിട്ട.പ്രധാന അധ്യാപിക പത്മിനിയും ആഘോഷിച്ചു. വീട്ടില്‍ അഭിനന്ദനം അറിയിക്കാനെത്തിയവര്‍ക്ക് മധുരവും നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: