തൃശൂര്‍: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി അശ്വിന് എസ് നായര്‍ക്ക്. ആര്ക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. സഞ്ജീവ് നായരുടെയും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അനന്തപുരി ഹോസ്പിറ്റലിലെ ഡോ. ആശ. ജിയുടെയും മകനാണ് അശ്വിന്.
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ അഖിലേന്ത്യേ തലത്തില്‍ മൂന്നാം റാങ്ക് നേടിയിട്ടുണ്ട്. ഐഐടി, ഐഐഎസ്ടി, ബിറ്റ്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇതിനോടകം പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.
ചെന്നൈ ഐഐടിയില്‍ എയ്റോസ്പെയിസ് എഞ്ചിനീയറിങ്ങിന് ചേരാനാണ് അശ്വിന് താല്പര്യം. തിരുവനന്തപുരത്ത് ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അരവിന്ദ് സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: