മഹിളാമോര്‍ച്ച മുന്‍ പ്രസിഡണ്ടിന് നേരെ പോലീസ് അതിക്രമം

Monday 20 June 2016 10:18 pm IST

പോലീസ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന രജിത ഷാജി

കൊടുങ്ങല്ലൂര്‍: മഹിളാമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡണ്ടിന്റെ വീട്ടില്‍ പോലീസ് അതിക്രമം. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വീട്ടമ്മയായ രജിത ഷാജിയെ കൊടുങ്ങല്ലൂര്‍ ഒ.കെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു മതിലകം ജൂനിയര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ഒരുസംഘം പോലീസുകാര്‍ ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ബഹളമുണ്ടാക്കി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം രജിത ഷാജിയെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണപ്പോള്‍ ചവിട്ടിയതായും ബിജെപി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.സിപിഎം അധികാരത്തിലേറിയതിന് ശേഷം കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്ക് നേരെയുമുള്ള മര്‍ദ്ദനം വര്‍ദ്ധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ചയാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കുന്നത്. പലയിടത്തും പാര്‍ട്ടിയില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോവുകയും ബിജെപിയില്‍ ചേരുകയുമാണ്.
ഇത് തടഞ്ഞുനിര്‍ത്തുന്നതിനുള്ള തന്ത്രമാണ് ബിജെപിക്കെതിരെയുള്ള അക്രമത്തിന് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.സിപിഎമ്മന്റെ അടിക്കടിയുള്ള അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് അവര്‍ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.ബി.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഉണ്ണികൃഷ്ണന്‍, കെ.ആര്‍.വിദ്യാസാഗര്‍, ഇറ്റിത്തറ സന്തോഷ്, വി.ജി.ഉണ്ണികൃഷ്ണന്‍, ഒ.എന്‍.ജയദേവന്‍, ശാലിനി വെങ്കിടേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.