തെരുവ് നായയുടെ ആക്രമണം: നാലുപേര്‍ക്ക് പരിക്ക്‌

Monday 20 June 2016 10:20 pm IST

തെരുവ്‌നായയുടെ കടിയേറ്റ ഇയാത്തു കുട്ടി

തൃശൂര്‍: തെരുവ് നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. രണ്ടുപേരെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് കുമ്പിടി മന്ത്രിയപ്പന്‍ പാറയില്‍ ചങ്ങരങ്കത്ത് പറമ്പില്‍ ചന്ദ്രന്റെ ഭാര്യ ഗീത (50), അയല്‍വാസിയും മാനസിക ശാരീരിക വൈകല്യമുള്ള ഇയ്യാത്തുകുട്ടി (55) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറ്റു രണ്ടുപേര്‍ പിഎച്ച്‌സിയില്‍ ചികിത്സ തേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന ഇയ്യാത്തുകുട്ടിയുടെ വലതു കാല്‍പ്പാദത്തിലാണ് ആദ്യം കടിച്ചത്. ഇതിനിടെ കരച്ചില്‍കേട്ട് ഓടിയെത്തിയ സഹോദരനും ഭാര്യയും നായയെ ഓടിച്ചു. ഓടിപ്പോകുന്നതിനിടെയാണ് വിറക് വെട്ടിക്കൊണ്ടിരിക്കുയായിരുന്ന ഗീതയെ ആക്രമിച്ചത്. നായയില്‍ നിന്നും രക്ഷപ്പെടാനോടിയ ഇവര്‍ തെങ്ങിന്‍ കുഴിയില്‍ വീഴുകയായിരുന്നു. നായയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരു കൈകളിലും കടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.