മഴക്കാല പകര്‍ച്ചവ്യാധികള്‍: ജാഗ്രത വേണം

Monday 20 June 2016 10:23 pm IST

തൃശൂര്‍: മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയാണെന്നും മഴക്കാലത്ത് ഭീക്ഷണിയാവാന്‍ സാധ്യതയുള്ള മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ലെപ്‌റ്റോപ്പൈറോസിസ് എന്നിവക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലയില്‍ ഇത് വരെ 175 മഞ്ഞപ്പിത്ത ബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. നാലിടങ്ങളില്‍ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറല്‍ രോഗമായ മഞ്ഞപ്പിത്തം, ജലം, ആഹാരപദാര്‍ഥങ്ങള്‍, രോഗിയുമായി അടുത്തിടപഴകല്‍ എന്നിവയിലൂടെയാണ് പകരുന്നത്. വേനല്‍കാലത്തെ മാലിന്യങ്ങള്‍ മഴക്കാലത്ത് ജലസ്രോതസ്സുകളെ മലിനമാക്കുന്നതും രോഗവ്യാപനത്തിന് കാരണമാവുന്നു. നിര്‍ബന്ധമായും തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം പാടില്ല. രോഗബാധയുണ്ടായാല്‍ നിര്‍ബന്ധമായും ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികധതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.