വൈക്കം: ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് വൈക്കം ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ തുടക്കമായി. കേരള ബസ് ഓപ്പറേറ്റര്‍ ഫോറം ജില്ലാ സെക്രട്ടറി വിനൂപ് വിശ്വമാണ് സ്പേണ്‍സര്‍ ചെയ്തരിക്കുന്നത്. സ്ക്കൂള് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രധാന അദ്ധ്യാപകന് പി.കെ. ഹരിദാസിന് ആദ്യപ്രതി കൈമാറി ജന്മഭൂമി കോട്ടയം യൂണിറ്റ് ഡവലപ്മെന്റ് മാനേജര്‍ എം.വി ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദര്‍ശം മുറികെ പിടിച്ചു പ്രവര്‍ത്തിക്കുന്ന ജന്മഭൂമി മറ്റ് പത്രങ്ങില്നിന്ന് വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വായന ദിനത്തില്‍ കുട്ടികള്‍ക്ക് ജന്മഭൂമിപത്രം നല്‍കുന്നത് ഇരട്ടി മധുരമായാണ് അനുഭപ്പെടുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രധാന അദ്ധ്യപകന് പറഞ്ഞു. ശാന്തിഗിരി ആശ്രമം ബ്രഹ്മാചാരി മനേജ്, ഗായകന് ഹരികൃഷ്ണന്, സീനിയര്‍ അസിസ്റ്റന്റ് എ.സൂജാത, ഫീല്‍ഡ് ഒര്‍ഗനൈസര്‍ മനു, ലേഖകന്‍ എ.എച്ച്. സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: