കൊച്ചി: നീണ്ടകര ഉള്‍ക്കടലില്‍ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചയോടെ തീരസംരക്ഷണ സേനയാണ് കപ്പല്‍ കൊച്ചിയിലെത്തിച്ചത്. കപ്പലിലെ ജീവനക്കാരെ മട്ടാഞ്ചേരി എസിപി ചോദ്യം ചെയ്ത് വരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ കരയ്ക്കടുപ്പിക്കും. വിദേശ കാര്യവകുപ്പിന്റെ അനുമതിലഭിച്ചാല്‍ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്കലെക്സിയിലെ ക്യാപ്ടനെ തീരദേശ സേന കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. കൊച്ചി ഹാര്‍ബര്‍ പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: