കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി മാറ്റിയിട്ടും രോഗികള്‍ക്ക് ആവശ്യമായ കിടക്കയോ ബാത്ത്റൂം സൗകര്യമോ നാളിതുവരെയായിട്ട് വേണ്ടത്ര രീതിയില്‍ ഏര്‍പ്പെടുത്താത്ത അധികാരികളുടെ ധിക്കാരപരമായ നടപടിക്കെതിരെ പൊതുജനങ്ങളോടൊപ്പം എന്നും ബിജെപി ഉണ്ടാകുമെന്ന് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അഭിപ്രായപ്പെട്ടു. മാത്രമല്ല 5കോടി 50ലക്ഷം രൂപ മുടക്കി ഒരു സ്കാനിങ് മെഷീന് വാങ്ങുകയും അതിന്റെ കാലാവധി 2017 ഫെബ്രുവരിയില്‍ തീരാറായിട്ടും ഇന്നുവരെ ഈ സ്കാനിങ് മെഷീന് പ്രവര്‍ത്തിപ്പിക്കുവാന്‍ ആയിട്ടില്ല. ആശുപത്രിയില്‍ ആധുനിക മെഷീന് ഉണ്ടായിട്ടും പുറത്ത് പോയി ആയിരക്കണക്കിന് രൂപ മുതല്‍ മുടക്കി സ്കാന്‍ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്വകാര്യ ലാബുകളെ സംരക്ഷിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ വരും നാളുകളില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എന്‍. ഹരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: