തിരുവനന്തപുരം: ദളിതര്‍ക്ക് നേരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം. പ്രസാദ് ആവശ്യപ്പെട്ടു. തലശേരിയില്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഭരണത്തിന്റെ അധികാരം ഉപയോഗിച്ച് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ എബിവിപി ശക്തമായ സമരത്തിന് നേതൃത്വം നല്‍കും.
ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും പ്രസാദ് പറഞ്ഞു. സിപിഎമ്മിന്റെ ദളിത് വേട്ടയ്ക്കെതിരെ വിവിധ ജില്ലകളില്‍ എബിവിപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: