മട്ടന്നൂര്‍: വായനാ വാരാചണത്തിന്റെ ഉദ്ഘാടന വിളംബരമായി കാനാട് എല്‍പി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വായനശാലയായ കിളിക്കൂട്ടിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യവുമായി ലൈബ്രറി നിറക്കല്‍ ഘോഷയാത്രയും വായന മനുഷ്യ നന്മയ്ക്ക് എന്ന സന്ദേശവുമായി പുസ്തക താലപ്പൊലിയും സംഘടിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ വായന വാരാചരണവുമായി ബന്ധപ്പെട്ട് പുസ്ത പൂര്‍ണിമ പരിപാടി നടപ്പിലാക്കുകയും ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തതതിന്റെ തുടര്‍ച്ചയാണ് ഇത്തവണ ലൈബ്രറി നിറക്കല്‍ ഘോഷയാത്ര നടത്തിയത്. ഘോഷയാത്രയ്ക്ക് സ്കൂള്‍ ലീഡര്‍ സച്ചിന്ദ് വി., വിദ്യാരംഗം കണ്‍വീനര്‍ പത്മപ്രിയ ഇ.പി, അനാമിക സി.വി. എന്നിവര്‍ നേതൃത്വം നല്കി. വായനാ വാരാചണത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം.പി.സുധീഷ് നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക പി.എം.ശ്രീലിന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.രാജേഷ്, ആര്.കെ.രാധ, എം.പ്രകാശന് എന്നിവര്‍ സംസാരിച്ചു. പുസ്തക പ്രദര്‍ശനം, വായനാമത്സരം, വായന കാര്‍ഡ് പ്രകാശനം, എന്റെ വായന ഡയറി പ്രകാശനം എന്നീ പരിപാടികള്‍ വാരാചണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: