ആദര്‍ശഗ്രാമം പദ്ധതിക്ക് മുന്‍ഗണന നല്‍കണം

Monday 20 June 2016 11:11 pm IST

കണ്ണൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആദര്‍ശഗ്രാമത്തിന് മുന്‍ഗണന നല്‍കാനാവണമെന്ന് കെ.കെ.രാഗേഷ് എംപി ആവശ്യപ്പെട്ടു. കലക്ടറേറ്റില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളയാട് ഗ്രാമപഞ്ചായത്തിനെയാണ് എംപി തെരഞ്ഞെടുത്ത്. ജൂലൈ 4 ന് കോളയാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ പദ്ധതി ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തും. ഇതില്‍ പദ്ധതിയുടെ കരട് തയ്യാറാക്കും. വില്ലേജ് ഡവലപ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനുളള ബേസ്‌ലൈന്‍ സര്‍വെ ജൂലൈ 15 നകം പൂര്‍ത്തിയാക്കും. 30 നുളളില്‍ പ്ലാന്‍ പൂര്‍ത്തിയാക്കണമെന്ന് എം പി നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുരേഷ് കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.ശശിധരന്‍, ചാര്‍ജ് ഓഫീസര്‍ എ.ജി.ഇന്ദിര എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.