കണ്ണൂര്‍: വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുളള മുതിര്‍ന്ന പൗരന്മാര്ക്കും മുതിര്‍ന്ന പൗരന്മാരുടെ വിവിധ പ്രശ്നങ്ങളില്‍ ഇടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന വയോശ്രേഷ്ഠ സമ്മാന്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരം(ഇംഗ്ലീഷില്‍ തയ്യാറാക്കിയത്) ഫോട്ടോ പ്രസ് കട്ടിംഗുകള്‍ സഹിതം അതാത് ജില്ലാ സാമൂഹ്യനിതി ഓഫീസില്‍ 25 ന് മുമ്പ് ല’ിക്കണം. വിശദവിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: