തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉദ്ഘാടനം ചെയ്യും. കൈമനം വിനായകാ ഓഡിറ്റോറിയത്തില്‍ രാവിലെ 8 നാണ് പരിപാടി.
വിവേകാനന്ദാ പഠനവേദിയും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായാണ് യോഗാ ദിനാചരണവും യോഗാഭ്യാസവും സംഘടിപ്പിക്കുന്നത്. ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ചലച്ചിത്ര പ്രവര്‍ത്തകരായ രാജസേനന്, വിജി തമ്പി, കൊല്ലം തുളസി തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും
അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും.
വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, മേയര്‍ വി.കെ.പ്രശാന്ത്, ആയുഷ് സെക്രട്ടറി ഡോ. ബി.അശോക് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: