കെ. ജയചന്ദ്രന്‍ സ്മാരക അവാര്‍ഡ്് സമ്മാനിച്ചു

Monday 20 June 2016 11:08 pm IST

കല്‍പ്പറ്റ: ആദിവാസികളടക്കമുള്ള സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള പൊതുസമുഹത്തിന്റെ നിലപാട് മാറേണ്ടതുണ്ടെന്ന് സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ. വയനാട് പ്രസ് ക്ലബിന്റെ കെ. ജയചന്ദ്രന്‍ സ്മാരക അവാര്‍ഡ് ദീപിക കോട്ടയം ബ്യുറോ ചീഫ് റെജി ജോസഫിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ബിനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. 10001 രൂപയും പ്രശസ്തി പത്രവുമാണ് റെജി ജോസഫിന് സമ്മാനിച്ചത്. കെയുഡബ്ല്യൂജെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജി. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ അവാര്‍ഡുകള്‍ക്കും ജൂറി പരാമര്‍ശങ്ങള്‍ക്കും അര്‍ഹരായ വയനാട്ടില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ്‌ക്ലബിന്റെ വക ഉപഹാരം സി.കെ. ശശീന്ദ്രന്‍ സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.