പയ്യാവൂര്‍: അഖില കേരള വിശ്വകര്‍മ്മ മഹാസഭ വാര്‍ഷിക പൊതുയോഗവും കുടുംബംഗമവും നടത്തി. പയ്യാവൂര്‍ കൂട്ടിയാനി ബില്‍ഡിംഗില്‍ നടന്ന സമ്മേളനം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ഒ.കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു. ഡോ.എം.വി.ലക്ഷ്മണന്, താലൂക്ക് യൂണിയന് പ്രസിഡണ്ട് വേണു ചെറുപുഴ, കെ.എല്‍.ദാമോദരന്‍, ശ്രീകുമാര്‍ ആലക്കോട്, പി.എ.ഹരിദാസന്, ജയാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അഗംങ്ങളെ വി.കെ.പ്രകാശന് പൊന്നാടയണിയിച്ച് ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ശാഖാംഗങ്ങളായ കുട്ടികളെ ട്രോഫി നല്കി അനുമോദിച്ചു. സംഗമത്തില്‍ പുതിയ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: