പിലാത്തറ: തലശ്ശേരിയില്‍ ദളിത് യുവതികള്‍ക്കെതിരെ സിപിഎം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപിയുടെ ആഭിമുഖ്യത്തില്‍ പിലാത്തറയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രകടനത്തിന് കെ.പി.വി.ബാലകൃഷ്ണന്, കെ.വി.സുജിത്ത്, ശങ്കരന് കൈതപ്രം, ടി.ശശീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗത്തില്‍ ബിജെപി കല്ല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കെ.വേലായുധന്, ജില്ലാ ഉപാധ്യക്ഷന്‍ കെ.രാധാകൃഷ്ണന് മധു മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: