കോട്ടയം: ആതുരാശ്രമം മഠാധിപതിയായിരുന്ന ആതുരദാസ് സ്വാമികളുടെ അഞ്ചാമത് സമാധിവാര്ഷികവും, 103-ാം ജയന്തി ആഘോ ഷവും 21, 23 തീയതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. സമാധിദിനമായ 21ന് രാവിലെ 8.30ന് സമാധിപൂജ നടക്കും. 23ന് രാവിലെ 10.30ന് കുറിച്ചി ആതുരാശ്രമത്തില്‍ നടക്കുന്ന ജയന്തി ആഘോഷം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
ആതുരസേവാ സംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യയും അനുഗ്രഹ പ്രഭാഷണം നടത്തും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ആതുരദാസ് അവാര്‍ഡ് സമ്മേളനത്തില്‍ നല്‍കും.
എം.പി. ഗോവിന്ദന് നായര്‍, ആതുരാശ്രമം സെക്രട്ടറി ഇ.കെ. വിജയകുമാര്‍, സ്വാമി ശിവാനന്ദതീര്ത്ഥ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: