ഹിന്ദു ഐക്യവേദി നഗര്‍ സമ്മേളനം

Monday 20 June 2016 11:42 pm IST

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി വട്ടിയൂര്‍ക്കാവ് നഗരത്തിന്റെ ഈ വര്‍ഷത്തെ നഗര്‍ സമ്മേളനം നെട്ടയം ശ്രീരാമകൃഷ്ണ റസിഡന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി നഗര്‍ പ്രസിഡന്റ് രാമകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സന്ദീപ്, താലൂക്ക് രക്ഷാധികാരി ഗംഗാധരന്‍ നായര്‍, താ


ഹിന്ദു ഐക്യവേദി വട്ടിയൂര്‍ക്കാവ് നഗരത്തിന്റെ ഈ വര്‍ഷത്തെ നഗര്‍ സമ്മേളനം നെട്ടയം ശ്രീരാമകൃഷ്ണ റസിഡന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

ലൂക്ക് പ്രസിഡന്റ് ഡോ. വിജയകുമാര്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിനോദ് കുമാര്‍, ഹിന്ദു ഐക്യവേദി നഗര്‍ രക്ഷാധികാരി അനില്‍ രവീന്ദ്രന്‍, നഗര്‍ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍, ഐക്യവേദി നഗര്‍ ജോയ്ന്റ് സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നഗരത്തിന്റെ സ്ഥാനീയ സമിതിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.