ചണ്ഡീഗഢ്: ഇന്ന് ലോകവ്യാപകമായി നടക്കുന്ന യോഗ ദിനാഘോഷങ്ങള്‍ക്ക് ഭാരതം ഒരുങ്ങി. ചണ്ഡീഗഢിലാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ദേശീയ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. നഗരത്തിലെ ക്യാപ്പിറ്റോള്‍ കോംപ്ലക്സില്‍ കാലത്ത് 6.30-നാണ് ഉദ്ഘാടനം. മുക്കാല്‍ മണിക്കൂര്‍ നേരമാണ് പരിപാടി. ചണ്ഡീഗഢ് നഗരത്തില്‍ മാത്രം 100 സ്ഥലങ്ങളില്‍ യോഗ പരിപാടികളുണ്ട്.
ഇത്തവണ 191 ലോകരാജ്യങ്ങളില്‍ യോഗ ദിനാഘോഷം നടക്കും. ഇതില്‍ 40 ഇസ്ലാമിക രാജ്യങ്ങളുമുള്പ്പെടുന്നു. 173 ഭാരതീയ സംഘടനകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഒരു ലക്ഷത്തിലേറെ യോഗ പരിപാടികള്‍ ഭാരതത്തിലെമ്പാടുമായി നടക്കും. 57 കേന്ദ്രമന്ത്രിമാര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. യോഗയെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നുവെങ്കിലും കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളും അധികാരത്തിലെത്തിയതോടെ സക്രിയമായി ഇന്നത്തെ യോഗ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: