തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ നേടിയപ്പോള്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് പെണ്‍കുട്ടിക്ക്. എന്‍ജിനീയറിങ് വിഭാഗത്തില്‍ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദ്, തിരുവനന്തപുരം സ്വദേശി അശ്വിന് എസ്. നായര്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍.
തിരുവല്ല സ്വദേശി ശ്രീജിത് നാലാം റാങ്കും കണ്ണൂര്‍ സ്വദേശി അതുല്‍ ഗംഗാധരന് അഞ്ചാം റാങ്കും കരസ്ഥമാക്കി, എസ്സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഷിബൂസും എസ്ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ആദര്‍ശും ഒന്നാംറാങ്ക് കരസ്ഥമാക്കി.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശിനി നമിതാ നിജിക്കാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശി നിഷാന്ത്കൃഷ്ണക്ക് രണ്ടാം റാങ്കും മലപ്പുറം സ്വദേശി മുഷിന്‍ മൊഹമ്മദ് അലി മൂന്നാം റാങ്കും കരസ്ഥമാക്കി.
1,02,649 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 78,169 പേര് പ്രവേശന യോഗ്യത നേടി. യഥാസമയം മാര്‍ക്കും രേഖകളും സമര്‍പ്പിയ്ക്കാത്ത 6338 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: