ചണ്ഡീഗഢ്: യോഗക്ക് പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇതൊരു ജനകീയ മുന്നേറ്റമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ചണ്ഡീഗഡിലെ ക്യാപിറ്റോള്‍ കോംപ്ലക്സില്‍ രണ്ടാം അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങില്‍ 3000ത്തോളം പേര് പങ്കെടുത്തു.
അന്താരാഷ്ട്ര യോഗ ദിനത്തിന് ആഗോളതലത്തില്‍ ലഭിച്ച പിന്തുണ അവിശ്വസിനീയമാണെന്നു പറഞ്ഞ മോദി അടുത്ത യോഗദിനം മുതല്‍ ഈ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് പുരസ്കാരം നല്‍കുമെന്നും വ്യക്തമാക്കി.
യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്ക്കുമുള്ളതാണെന്നും പറഞ്ഞ മോദി രാജ്യത്തെ യോഗ ഒന്നിപ്പിക്കുന്നുവെന്നും പറഞ്ഞു.
യോഗ ശാരീരികമായും മാനസികമായും ഉത്സാഹം പകരും. അന്താരാഷ്ട്ര സമൂഹം യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയതില്‍ നന്ദിയുണ്ടെന്നും വന്‍ ജനാവലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ നാനാതുറകകളിലുള്ളവര് യോഗയിലൂടെ ഒത്തുകൂടുന്നെന്നും മോദി വ്യക്തമാക്കി.
പാവപ്പെട്ടവനോ പണക്കാരനെന്നോ വിവേചനമില്ലാതെ യോഗ ഏവര്‍ക്കും ഗുണകരമാണെന്നും ആരോഗ്യം പ്രധാനം ചെയ്യുന്നെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: