ചാത്തന്നൂര്‍: നെടുങ്ങോലം രാമറാവു ഹോസ്പിറ്റലിന് മുന്നില്‍ എന്‍ഡിഎ ചാത്തന്നൂര്‍ മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10ന് ധര്‍ണ സംഘടിപ്പിച്ചിരിക്കും. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ രാമറാവു ഹോസ്പിറ്റലില്‍ 24മണിക്കൂറും കാഷ്വാലിറ്റി പ്രവര്‍ത്തിപ്പിക്കുക, ചീഫ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുക, ഡയാലിസ് സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, യോഗ്യത ഇല്ലാത്ത ജീവനക്കാരെ അനധികൃതമായി നിയമിക്കുന്ന രീതി ഒഴിവാക്കുക, സ്റ്റാഫ് വേക്കന്‍സി പിഎസ്സിക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശുപത്രി പടിക്കല്‍ ധര്‍ണ. ബി.ബി.ഗോപകുമാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: