കരുനാഗപ്പള്ളി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസ് ഉപരോധം യൂത്ത് കോണ്‍ഗ്രസുകാര്‍ കയ്യേറി.
ഇന്നലെ രാവിലെ കെ.സി.രാജന് സമരം ഉദ്ഘാടനം ചെയ്തതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്.മഹേഷ് പ്രസംഗിച്ചശേഷമാണ് 30 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് വേദി കയ്യേറിയത്. തുടര്‍ന്ന് സംസാരിക്കേണ്ട വരെ സംസാരിപ്പിച്ചില്ല. മണിക്കൂറുകളോളം മുദ്രാവാക്യം വിളി തുടര്‍ന്നതിനാല്‍ മറ്റുള്ളവര്‍ തുടര്‍ന്നുള്ള പരിപാടികളി ല്‍ പങ്കെടുക്കാതെ വേദി വിട്ട് പോയി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി.ആര്.മഹേഷിനെ പരാജയപ്പെടുത്താന്‍ ചില നേതാക്കള്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അതിന്റെ പേരില്‍ കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയിരുന്നു. ഉന്നത നേതാക്കള്‍ ഇടപെട്ട് സംഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി എടുക്കാം എന്ന ഉറപ്പിന്മേലാണ് ഓഫീസ് തുറക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മതിച്ചത്. ഇതുവരെയു ഇവര്‍ക്കെതിരെ യാതൊരു നടപടിയും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: