കുന്ദാപുര: കര്‍ണാടകയില്‍ കുന്ദാപുരത്ത് സ്കൂള്‍ വാനില്‍ ബസിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ പതിനൊന്നോളം കുട്ടികളെ മണിപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഡുപ്പി-കുന്ദാപുര ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പതര മണിയോടെയായിരുന്നു അപകടം.
സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഒമ്നി വാന്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ചും അഞ്ച് കുട്ടികള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: