നാദാപുരം: നാദാപുരം ഇയ്യങ്കോട്ട് വീണ്ടും സിപിഎം അക്രമം. കിഴക്കെയില്‍ അശോകനെയാണ് ഇന്നലെ ഇയ്യങ്കോട് റോഡില്‍വെച്ച് സിപിഎം അക്രമികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. നേരത്തെ സിപിഎം ക്രിമിനലുകള്‍ വീടു കയ്യേറി അക്രമം നടത്തിയ കിഴക്കെയില്‍ പാറുവിന്റെ മകനാണ് അശോകന്. പാറുവിന്റെ വീട് തകര്‍ക്കുകയും മകന് അനില്‍കുമാര്‍, മകന്റെ ഭാര്യ ജീവന എന്നിവരെ സിപിഎമ്മുകാര്‍ അക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അശോകനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അശോകന്റെ കൈക്കും കാലിനും ഗുരുതരമായ പരിക്കുണ്ട്. നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച അശോകനെ വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: